സു​​പ്രീം​​കോ​​ട​​തി വി​​ധി അ​​ഴി​​മ​​തി​​ക്ക് കൂ​​ട്ടു​​നി​​ൽ​​ക്കു​​ന്ന​​വ​​ർ​​ക്കു​​ള്ള മു​​ന്ന​​റി​​യി​​പ്പ്: ജസ്റ്റീസ് കെ.ടി. തോമസ്

12:43 AM Feb 15, 2017 | Deepika.com
കോ​​ട്ട​​യം: അ​​ഴി​​മ​​തി​​ക്കേ​​സി​​ൽ ശ​​ശി​​ക​​ല​​യ്ക്കും കൂ​​ട്ടാ​​ളി​​ക​​ൾ​​ക്കു​​മെ​​തി​​രാ​​യു​​ള്ള സു​​പ്രീം​​കോ​​ട​​തി വി​​ധി അ​​ഴി​​മ​​തി​​ക്ക് കൂ​​ട്ടു​​നി​​ൽ​​ക്കു​​ന്ന​​വ​​ർ​​ക്കും പ​​ങ്ക് പ​​റ്റു​​ന്ന​​വ​​ർ​​ക്കു​​ള്ള ശ​​ക്ത​​മാ​​യ മു​​ന്ന​​റി​​യി​​പ്പാ​​ണെ​​ന്ന് ജ​​സ്റ്റീ​​സ് കെ.​​ടി. തോ​​മ​​സ്.
നാ​​ഷ​​ണ​​ലി​​സ്റ്റ് യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് സം​​സ്ഥാ​​ന ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ത്തി​​യ എ​​ൻ​​സി​​പി ദേ​​ശീ​​യ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​യും കേ​​ര​​ള ഇ​​ല​​ക്ട്രി​​ക്ക​​ൽ ആ​​ൻ​​ഡ് അ​​ലൈ​​ഡ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ക​​ന്പ​​നി ലി​​മി​​റ്റ​​ഡ് ചെ​​യ​​ർ​​മാ​​നു​​മാ​​യി​​രു​​ന്ന ജി​​മ്മി ജോ​​ർ​​ജി​​ന്‍റെ അ​​നു​​സ്മ​​ര​​ണ സ​​മ്മേ​​ള​​നം പ്ര​​സ് ക്ല​​ബ് ഹാ​​ളി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.
എ​​ൻ​​വൈ​​സി സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് മു​​ജീ​​ബ് റ​​ഹ്മാ​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ, ഉ​​ഴ​​വൂ​​ർ വി​​ജ​​യ​​ൻ, വി.​​എ​​ൻ. വാ​​സ​​വ​​ൻ, സ​​ണ്ണി ലൂ​​ക്കോ​​സ്, ഷാ​​ലു മാ​​ത്യു, ടി.​​വി. ബേ​​ബി, ഹ​​മീ​​ദ് എ​​സ്. വ​​ടു​​ത​​ല, അ​​ഫ്സ​​ൽ കു​​ഞ്ഞു​​മോ​​ൻ, ഷെ​​നി​​ൽ മ​​ന്ദി​​രാ​​ട് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.