കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡ് നവീകരണത്തിന് 90 ലക്ഷം

12:32 AM Feb 15, 2017 | Deepika.com
കാഞ്ഞിരപ്പള്ളി: ബസ് സ്റ്റാൻഡ് നവീകരണത്തിന് 90 ലക്ഷം രൂപ അനുവദിച്ചതായി ഡോ. എൻ. ജയരാജ് എംഎൽഎ. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്. ഇതുസംബന്ധിച്ച ഭരണാനുമതി ലഭിച്ചതായും എംഎൽഎ അറിയിച്ചു. അടിസ്‌ഥാന സൗകര്യങ്ങളുടെ അപര്യാപ്തതമൂലം ബുദ്ധിമുട്ടുന്ന കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ഉടനെ ആരംഭിക്കുമെന്നും ഇതിനുള്ള നടപടി സ്വീകരിച്ചതായും എംഎൽഎ അറിയിച്ചു.