വലിയതോട്ടിൽ ശുചീകരണം

12:32 AM Feb 15, 2017 | Deepika.com
എരുമേലി: പോലീസ് വിജിലൻസിന്റെ നിർദേശത്തിന്റെ പിന്നാലെ എരുമേലി വലിയതോട് ശുചീകരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് അധികൃതർ നാല് ലക്ഷം രൂപാ ചെലവിടുന്ന പദ്ധതിക്ക് അനുമതി നൽകി. ഇന്നലെ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ വലിയമ്പലത്തിന്റെ മുൻവശത്ത് തോട്ടിൽ കരിങ്കല്ലുംമൂഴി ഭാഗം വരെ ശുചീകരണം നടത്തിയിരുന്നു. വേനൽ കണക്കിലെടുത്ത് തോട്ടിലെ മാർഗതടസങ്ങൾ നീക്കുന്ന പ്രവർത്തി സൗജന്യമായി നടത്തിയതാണെന്നും ഇറിഗേഷൻ വിഭാഗം പറയുന്നു.