പോസ്റ്റ് ബോക്സ് ഉപേക്ഷിച്ച നിലയിൽ

12:32 AM Feb 15, 2017 | Deepika.com
അഞ്ചിലിപ്പ: പോസ്റ്റ് ഓഫീസിനു പുറത്ത് സ്‌ഥാപിച്ചിരുന്ന പോസ്റ്റ് ബോക്സിന്റെ പൂട്ട് പൊളിച്ചശേഷം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പോസ്റ്റോഫീസിനോട് ചേർന്നുള്ള വെയിറ്റിംഗ് ഷെഡിലാണ് പോസ്റ്റ് ബോക്സ് കിടന്നത്. തിങ്കളാഴ്ച രാത്രിയിലാണ്് സംഭവം. രാവിലെ 7.30 ാടെ നാട്ടുകാരാണ് പോസ്റ്റ് മാസ്റ്ററെ വിവരം അറിയിക്കുന്നത്. സമീപത്തുള്ള പെട്ടിക്കടയിലും മോഷണം നടന്നു. വില്പനയക്കായി വെച്ചിരുന്ന പഴക്കുലകളും മിഠായി ഭരണികളും മോഷ്‌ടിച്ചു. കടയിലെ മറ്റുള്ളവയും നശിപ്പിച്ച നിലയിലാണ്. രണ്ട് മിഠായി ഭരണികൾ സമീപത്തെ പറമ്പിൽ നിന്ന് ലഭിച്ചു. പൊൻകുന്നം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.