വാർഷികം

12:32 AM Feb 15, 2017 | Deepika.com
കപ്പാട്: ഗവൺമെന്റ് ഹൈസ്കൂളിന്റെ വാർഷികവും എൻഡോവ്മെന്റ് വിതരണവും ജില്ലാ പഞ്ചായത്ത് മെംബർ സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ അധ്യക്ഷതയിൽ ഡോ. എൻ. ജയരാജ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെംബർ ജോളി മടുക്കക്കുഴി, പിടിഎ പ്രസിഡന്റ് പി.കെ. സിബിൽ, മെറീന ഏബ്രഹാം, മാത്യു ജേക്കബ്, പി.ഇ. മൈക്കിൾ, മാത്യു കെ. ജോസഫ്, സത്യാനന്തൻ കെ.സി. എന്നിവർ പ്രസംഗിച്ചു. സ്കൂളിനു പുതിയ കെട്ടിടം നിർമിക്കുന്നതിനായി 1.40 കോടി രൂപയും ജില്ലാ പഞ്ചായത്ത് 15 ലക്ഷം രൂപയും പഞ്ചായത്ത് 2.5 ലക്ഷം രൂപയും അനുവദിച്ചതായി ജനപ്രതിനിധികൾ സമ്മേളനത്തിൽ അറിയിച്ചു. തുടർന്ന് കുട്ടികളുടെ കലാമത്സരങ്ങളും നടന്നു.