ഫാസിസ്റ്റ് വിരുദ്ധ സംഗമം

12:32 AM Feb 15, 2017 | Deepika.com
മുണ്ടക്കയം: ഒക്ടോബർ വിബ്ലവത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് സിപിഎം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നും നാളെയും 24 ബ്രാഞ്ച് കമ്മിറ്റികളിലും ഫാസിസ്റ്റ് വിരുദ്ധ സംഗമങ്ങൾ നടത്തും. ടൗൺ, റോക്ക്മൗണ്ട്, വേലനിലം, വെട്ടുകല്ലാംകുഴി, മുറികല്ലുംപുറം, ഇഞ്ചിയാനി, വട്ടക്കാവ്, പാലയ്ക്കതടം, കൊടുകപ്പലം, പുത്തൻചന്ത, ഇഎംഎസ് കോളനി, വണ്ടൻപതാൽ, 10 സെന്റ്, മുരിക്കുംവയൽ, പശ്ചിമ, പുഞ്ചവയൽ, കപ്പിലാംമൂട്, ഭദ്രാമഠം, താന്നിക്കപതാൽ, പുലിക്കുന്ന്, കണ്ണിമല, പൈങ്ങണ എന്നിവിടങ്ങളിൽ നടക്കുന്ന സംഗമത്തിന്റെ സമാപനമായി 21ന് വൈകുന്നേരം നാലിന് ടൗണിൽ റെഡ്വോളണ്ടിയർ മാർച്ചും ബഹുജന റാലിയും നടക്കും. സിപിഎം ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ഡിവൈഎഫ്ഐ തമിഴ്നാട് സംസ്‌ഥാന സെക്രട്ടറി വൈരമുത്ത് മുഖ്യ പ്രഭാഷണം നടത്തും.