ലോറിയിൽ നിന്നു റൂഫിംഗ് പൈപ്പുകൾ റോഡിലേക്ക് പതിച്ചു

12:32 AM Feb 15, 2017 | Deepika.com
മുണ്ടക്കയം: കൂട്ടിക്കൽ റോഡിൽ എൽഐസി ഓഫീസിന് സമീപം കഴിഞ്ഞദിവസം ഉച്ചയോടെ റൂഫിംഗ് പൈപ്പുമായി വേലനിലത്തേക്ക് സ്വകാര്യ വ്യക്‌തി കൊണ്ടുപോയ ലോറിയിൽ നിന്നു പൈപ്പുകൾ റോഡിലേക്ക് പതിച്ചത് ഗതാഗതകുരുക്കിന് കാരണമായി. ഈ സമയം വാഹനത്തിന്റെ പിന്നാലെ മറ്റ് വാഹനങ്ങളും യാത്രക്കാരും ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ അവസരോചിതമായ ഇടപെടലാണ് വൻ കുരുക്കിൽ നിന്നു രക്ഷയായത്. വേണ്ടത്ര സുരക്ഷ ഇല്ലാതെയാണ് വാഹനത്തിൽ റൂഫിംഗ് പൈപ്പ് കൊണ്ടുപോയതെന്ന് നാട്ടുകാർ ആരോപിച്ചു.