നേത്രപരിശോധന ക്യാമ്പ് നടത്തി

12:32 AM Feb 15, 2017 | Deepika.com
മുണ്ടക്കയം: എകെസിഎച്ച്എംഎസ് താലൂക്ക് യൂണിയന്റെയും തണൽ ചാരിറ്റബിൾ സൊസൈറ്റിയുടെയും നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും ജീവിതശൈലി രോഗനിർണയവും നടത്തി. ജില്ലാ പഞ്ചായത്തംഗം കെ. രാജേഷ് ഉദ്ഘാടനം ചെയ്തു. എകെസിഎച്ച്എംഎസ് യൂണിയൻ പ്രസിഡന്റ് കുഞ്ഞുമോൻ ജി. വെണ്മാന്തറ അധ്യക്ഷത വഹിച്ചു. വൃക്കരോഗ ചികിത്സയ്ക്ക് വിധേയനായ മനോജിന്റെ ചികിത്സാ സഹായനിധി സമാഹരണത്തിന് നേതൃത്വം നൽകിയ സോണി തോമസിനെയും ഭാരവാഹികളെയും യോഗത്തിൽ ആദരിച്ചു. പഞ്ചായത്ത് മെംബർ ബി. ജയചന്ദ്രൻ, മഞ്ജു ഷനു, പഞ്ചായത്തംഗം സൂസമ്മ മാത്യു, സുനിൽ ടി. രാജ്, എന്നിവർ പ്രസംഗിച്ചു. ജില്ലാ ആശുപത്രി നേത്രരോഗ വിഭാഗം മേധാവി ഡോ.സിജു തോമസ് ക്യാമ്പിന് നേതൃത്വം നൽകി.