ഒഎൻവി അനുസ്മരണം നടത്തി

12:32 AM Feb 15, 2017 | Deepika.com
കാഞ്ഞിരപ്പള്ളി: മലയാളത്തിന്റെ പ്രിയ കവി ഒഎൻവിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ’അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ’’ എന്ന അനുസ്മരണ സമ്മളനം നടത്തി. വനിതാ കമ്മീഷൻഅംഗം ഡോ. ജെ പ്രമീളാദേവി ഉദ്ഘാടനം നിർവഹിച്ചു. ഒഎൻവിയുടെ ജീവചരിത്രവും സാഹിത്യ സംഭാവനകളും കോർത്തിണക്കി ഓർമകളിൽ ഒഎൻവി എന്ന ദൃശ്യാവിഷ്കാരം എബി മാത്യു അവതരിപ്പിച്ചു. ഒഎൻവിയുടെ കവിത, നാടകഗാനം, ലളിതഗാനം, ചലചിത്രഗാനം എന്നിവ റ്റിബിൻ സെബാസ്റ്റ്യൻ, ജെസ്ന ജോസ്, റോസ്മരിയ ദേവസ്യ, ജുവൽ റാണി സോമി എന്നിവർ അവതരിപ്പിച്ചു. പ്രിൻസിപ്പൽ ആൻസമ്മ തോമസ്, പഞ്ചായത്തംഗം മാത്യു ജേക്കബ് വാണിയപ്പുര, പിടിഎ പ്രസിഡന്റ് ജോസ് ആന്റണി, സ്റ്റാഫ് സെക്രട്ടറി സെബാസ്റ്റ്യൻ വി., എൽസാ പി. നോബിൾ തുടങ്ങിയവർ പ്രസംഗിച്ചു.