കോഴാ ചെറുകൊമ്പ് കപ്പേളയിൽ

12:32 AM Feb 15, 2017 | Deepika.com
കുറവിലങ്ങാട്: മർത്ത്മറിയം ഫൊറോന ഇടവകയിലെ കോഴാ ചെറുകൊമ്പ് വിശുദ്ധ അൽഫോൻസ കപ്പേളയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ 19 ന് ആഘോഷിക്കും. വൈകുന്നേരം 5.30 നു ജപമാല. ആറിന് കുര്യനാട് സെന്റ് ആൻസ് മൈനർ സെമിനാരി റെക്ടർ ഫാ. അനീഷ് ഓലിക്കലിന്റെ കാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയും നൊവനയും. രാത്രി 7.30 നു സ്നേഹവിരുന്ന്.