ഒരു കപ്പതണ്ടിൽ വിളഞ്ഞത് 45 കിലോ കിഴങ്ങ്

11:38 PM Feb 14, 2017 | Deepika.com
ആലത്തൂർ: കാട്ടുശേരിയിലെ ഒരു വീട്ടുവളപ്പിൽ നട്ട കപ്പതണ്ടുകളൊന്നിൽ വിളഞ്ഞത് 45 കിലോ കിഴങ്ങ്. വിവരമറിഞ്ഞ് അയൽക്കാരെല്ലാം കിഴങ്ങ് കാണാനെത്തി. കാട്ടുശേരി കളത്തിൽവീട്ടിൽ സുമതി അവരുടെ വീട്ടുവളപ്പിൽ നട്ട കപ്പതണ്ടിലാണ് കിഴങ്ങു വിളഞ്ഞത്. സാധാരണ വളപ്രയോഗമായ ചാരവും ചാണകവും അടങ്ങിയ ജൈവവളപ്രയോഗമല്ലാതെ പ്രത്യേക പരിചരണമൊന്നും തന്നെ നല്കിയിരുന്നില്ലെന്ന് സുമതി പറഞ്ഞു. സാധാരണ തണ്ടിൽ 5 മുതൽ 10 വരെ കിലോ കിഴങ്ങാണ് ഉണ്ടാകാറുള്ളത്.