പഞ്ചായത്ത് ധർണ നടത്തി

11:38 PM Feb 14, 2017 | Deepika.com
കല്ലടിക്കോട്: പഞ്ചായത്തിലെ പാർട്ട്ടൈം സ്വീപ്പർ നിയമനം നടത്താത്തതിൽ പ്രതിക്ഷേധിച്ച് യുഡിഎഫ് കരിമ്പ മണ്ഡലം കമ്മിറ്റി കരിമ്പ പഞ്ചായത്ത് ഓഫീസ് ധർണ നടത്തി. ധർണ മുൻ ജില്ലാ യൂത്ത്ലീഗ് പ്രസിഡന്റ് എം.എസ്.നാസർ ഉദ്ഘാടനം ചെയ്തു.യുഡിഎഫ് ചെയർമാൻ കെ.കെ.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ആന്റണി മതിപ്പുറം, മുഹമ്മദ് ഹാരീസ്, ഗോപിനാഥൻ, പി.കെ.മുഹമ്മദ് മുസ്തഫ, സലാം അറോണി, ബിന്ദു പ്രേമൻ, ഹസീന, രാജി പഴയകളം, ടി ആർ രതീഷ്, ശിവദാസ്, മുസ്തഫ എന്നിവർ പ്രസംഗിച്ചു.