കാറ്റാടിപ്പാടത്തിനെതിരെ പഞ്ചായത്തിന് മുന്നിൽ ഉപരോധസമരം

11:38 PM Feb 14, 2017 | Deepika.com
കൊല്ലങ്കോട്: ആർബിസി ഭരിക്കുന്ന വാടകരപതി പഞ്ചായത്തില് കാറ്റാടിപ്പാടങ്ങൾ സ്‌ഥാപിക്കാൻ ഗ്രാമപഞ്ചായത്തു നൽകിയ അനുമതി പിൻവലിക്കണമെന്നാവശ്യപ്പെട്ടു കർഷക കോൺഗ്രസും ,യൂത്ത് കോൺഗ്രസും പഞ്ചായത്തിന് മുന്നിൽ ഉപരോധ സമരം നടത്തി.കാറ്റാടിപ്പാടങ്ങൾ സ്‌ഥാപിക്കാൻ കർഷകരിൽ നിന്നും 500 ഏക്കറോളം സ്‌ഥലം സ്വകാര്യ കമ്പനി ഏറ്റെടുത്തു നികത്തികൊണ്ടിരിക്കുകയാണ് അനുമതി പിൻവലിച്ചില്ലെങ്കിൽ സമരം ശക്‌തമാക്കുവാനും തീരുമാനിച്ചു സമരം വടകരപതി മുൻപഞ്ചായത്തുപ്രസിഡൻറ് എസ സെൽവകുമാരസ്വാമി ഉദ്ഘടനം ചെയ്തു .എസ് ജോൺ അധ്യക്ഷനായി .യൂത്ത് കോൺ സംസ്‌ഥാന സെക്രട്ടറി .സജേഷ്ചന്ദ്രൻ,കർഷക കോൺഗ്രസ്സ് ചിറ്റൂർഭനിയോജക മണ്ഡലം പ്രസിഡൻറ് എൻ എം അരുൺകുമാർ കോൺഗ്രസ്സ് ബ്ളോക് പ്രസിഡൻറ് രാജമാണിക്കം എന്നിവർ സംസാരിച്ചു