മേലേ കുറവൻപാടിയിൽ കാട്ടാനകൂട്ടം നാശം വിതച്ചു

11:38 PM Feb 14, 2017 | Deepika.com
അഗളി: മേലേ കുറവൻപാടിയിൽ ശിരുവാണിഎസ്റ്റേറ്റിനു സമീപം തമ്പടിച്ച കാട്ടാനക്കൂട്ടം പ്രദേശത്ത് കൃഷിനാശം വിതച്ചു. കർഷകൻകാർത്തികപ്പിള്ളിൽ രാജന്റെ ഞാലിപ്പൂവൻവാഴത്തോട്ടം തകർത്തു. 12000 വാഴകൾ കൃഷിചെയ്ത തോട്ടമാണ് ആനക്കൂട്ടം നശിപ്പിച്ചത്. കഴിഞ്ഞആഴ്ച പ്രദേശത്തെ കുടിവെള്ള ടാങ്കും കാട്ടാനകൾ തകർത്തിരുന്നു. പ്രദേശവാസികൾ ഭീതിയിലാണ്.