അവയവദാന ബോധവത്കരണ സെമിനാർ

11:38 PM Feb 14, 2017 | Deepika.com
പാലക്കാട്: ജയമാതാ കോളജും ലയൺസ് ക്ലബും സംയുക്‌തമായി അവയവദാന ബോധവത്കരണ സെമിനാർ നടത്തി. ലയൺസ് ക്ലബ് പാലക്കാട് ഫോർട്ട് പ്രസിഡന്റ് സജി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങ് ഡിവൈഎസ്പി കെ.എൽ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പാലക്കാട് മെഡിക്കൽ കോളജ് അസോസിയേറ്റ് പ്രഫസർ ഡോ. ശ്രീദേവി മുഖ്യപ്രഭാഷണവും ബോധവത്കരണക്ലാസും നടത്തി. പ്രിൻസിപ്പാൾ സിസ്റ്റർ ലീന ജോസ്, ലയൺസ് ക്ലബ് മെംബർമാരായ രാജി, സുധീർ എന്നിവർ പ്രസംഗിച്ചു.