കൊക്കർണിയിൽനിന്നും കുളത്തിലേക്ക് വെള്ളം പമ്പിംഗ് തുടങ്ങി

11:38 PM Feb 14, 2017 | Deepika.com
ചിറ്റൂർ: പൊൽപ്പുള്ളിയിൽ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശത്തെ കിണറുകളിൽ വെള്ളം ശേഖരിക്കുന്നതിന്റെ ഭാഗമായി കൊക്കർണിയിൽനിന്നും കുളത്തിലേക്ക് വെള്ളം പമ്പിംഗ് തുടങ്ങി. പ്ലാപ്പുള്ളിയിലും പരിസരത്തുമാണ് കിണറുകളിൽ കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുന്നത്.കർഷകൻ കൃഷിയാവശ്യത്തിന് ഉപയോഗിക്കുന്ന ജലസംഭരണിയിൽനിന്നാണ് കുടിവെള്ളത്തിനായി കുളം നിറയ്ക്കുന്നത്. പ്രദേശത്ത് ജലനിധി പദ്ധതികളിലും വെള്ളം ലഭിക്കുന്നില്ലെന്ന് താമസക്കാർ പറഞ്ഞു. വരാനിരിക്കുന്ന ദിവസങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.ഇക്കഴിഞ്ഞദിവസം വലതുകനാലിൽ വെള്ളം വിട്ടെങ്കിലും പ്ലാപ്പുള്ളിയിൽ എത്തിയില്ലെന്നാണ് താമസക്കാരുടെ പരാതി.