നോട്ട് റദ്ദാക്കലിൽ കാർഷിക മേഖലതകർന്നു: ഉമ്മൻ ചാണ്ടി

11:38 PM Feb 14, 2017 | Deepika.com
തൊടുപുഴ: നരേന്ദ്ര മോദി സർക്കാർ നോട്ട് റദ്ദാക്കിയതു മൂലം രാജ്യത്തിന്റെ കാർഷിക മേഖല തകർന്നെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.

കേന്ദ്ര സംസ്‌ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ ജനതാദൾ ദേശീയ ജനറൽ സെക്രട്ടറി ഡോ. വർഗീസ് ജോർജിന്റെ നേതൃത്വത്തിൽ നടക്കുന്ന യുഡിഎഫ് വാഹന പ്രചരണ ജാഥ കരിമണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം ചെയർമാൻ മുഹമ്മദ് വെട്ടിക്കൽ അധ്യക്ഷത വഹിച്ചു. കൺവീനർ ജോൺ നെടിയപാല സ്വാഗതവും, പി.എം. ഇല്ലിയാസ് നന്ദിയും പറഞ്ഞു.

ഡോ. വർഗീസ് ജോർജ്, വൈസ് ക്യാപ്റ്റൻ ജോസഫ് വാഴക്കൻ, അബ്ദുൾ റഹിമാൻ രണ്ടത്താണി, ബിജു മറ്റപ്പള്ളി, സണ്ണി തോമസ്, തോമസ് ജോസഫ്, സുരേഷ് ബാബു, പി.എ സലിം, എഐസിസി നിരിക്ഷകൻ തങ്കവേലു, റോയി കെ പൗലോസ്, എ.കെ മണി, ഇ.എം. ആഗസ്തി, പി.പി. സുലൈമാൻ റാവുത്തർ, ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ, യുഡിഎഫ് ജില്ലാ ചെയർമാൻ എസ്.അശോകൻ, കൺവീനർ ടി.എം. സലിം, കെഎംഎ ഷുക്കൂർ, എം.ടി. തോമസ്, ജോയി തോമസ്, ഡീൻ കുര്യക്കോസ്, മാർട്ടിൻ മാണി, അനൂപ് ഫ്രാൻസീസ്, ശ്രീമന്ദിരം ശശികുമാർ, കെ.വി. ജോർജ് കരിമറ്റം, സി.എൻ. സോമരാജൻ, സി.പി. മാത്യു, ആർ. ബാലൻപിള്ള, എം. ഷാഹുൽ ഹമീദ്, എം.കെ. പുരുഷോത്തമൻ, സേനാപതി വേണു, സിറിയക് തോമസ്, എം.എസ്. മുഹമ്മദ്, എ.എൻ. ദേവസ്യാ, ജാഫർഖാൻ മുഹമ്മദ്, ജി. ബേബി, പി.എസ്. ഹരിഹരൻ, കെ.എ. കുര്യൻ, ബിജോ മാണി, കെ.എസ്. സിയാദ് തുടങ്ങിയവർ പ്രസംഗിച്ചു.