86 കിലോ കാബേജും 52 കിലോ കോളിഫ്ളവറും:കൃഷിയിൽ മാതൃകയായി കരിമണ്ണൂർ സ്കൂൾ

11:38 PM Feb 14, 2017 | Deepika.com
കരിമണ്ണൂർ: 86 കിലോ കാബേജും 52 കിലോ കോളിഫ്ളവറും ആദ്യഘട്ടത്തിൽ വിളവെളുത്ത് ശീതകാല പച്ചക്കറികൃഷിയിലും കരിമണ്ണൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടിക്കർഷകർ നാടിനു മാതൃകയാകുന്നു.

ഒരേക്കറിൽ വ്യാപിച്ചുകിടക്കുന്ന കൃഷിത്തോട്ടത്തിന്റെ ഒരു ഭാഗമാണ് ശീതകാല പച്ചക്കറിയിനങ്ങൾക്കായി മാറ്റിയിട്ടിരിക്കുന്നത്. നാടെങ്ങും കടുത്ത വേനലും ജലക്ഷാമവും നേരിടുമ്പോഴാണ് ഈ കൃഷിവിജയം എന്നതു വിദ്യാർഥികളുടെ കൃഷിയോടുള്ള ആത്മാർത്ഥമായ താത്പര്യത്തിനും നിസ്വാർഥമായ പരിചരണത്തിനും തെളിവാകുന്നു.

പുതിയ തലമുറയെ ശരിയായി പരിശീലിപ്പിച്ചാൽ നാടിന്റെ നന്മയും ഹരിതാഭയും നിലനിൽക്കുമെന്ന് പ്രതീക്ഷിക്കാൻ ഇതുപ്രേരണയുമാകുന്നു. വിളവെടുപ്പ് കരിമണ്ണൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആൻസി സിറിയക് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ മാത്യു സ്റ്റീഫൻ, കൃഷി ഓഫീസർ പി.എ. അനസ്, സ്കൗട്ട് മാസ്റ്റർ ജിജി എം. ജോൺ, ഗൈഡ് ക്യാപ്റ്റൻ കെ. ബേബിറാണി എന്നിവർ നേതൃത്വം നൽകി.