നെടിയകാട് എൽഎഫ് സ്കൂളിൽപൂർവ അധ്യാപക–വിദ്യാർഥി സംഗമം

11:38 PM Feb 14, 2017 | Deepika.com
നെടിയകാട്: ലിറ്റിൽ ഫ്ളവർ യുപിഎസിൽ പൂർവ അധ്യാപകരും വിദ്യാർഥികളും ഒത്തുചേർന്നു. സ്കൂൾ മാനേജർ ഫാ. ജോസഫ് മുണ്ടുനടയിൽ അധ്യക്ഷത വഹിച്ചു. അസി. മാനേജർ ഫാ. ജോർജ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളായ പൂർവവിദ്യാർഥികൾ, മുൻ എംഎൽഎ മാത്യു സ്റ്റീഫൻ, കരിങ്കുന്നം പഞ്ചായത്ത് മെംബർ ജോജി എടാംപുറം, ലില്ലി ബേബി എന്നിവരും പൂർവ അധ്യാപകരും പ്രസംഗിച്ചു. പൂർവവിദ്യാർഥികൾ തങ്ങളുടെ ജീവിതാനുഭവങ്ങൾ പങ്കുവച്ചത് ഹൃദ്യമായ അനുഭവമായി.