ചാവറ പ്രസംഗ മത്സരം നടത്തി

11:38 PM Feb 14, 2017 | Deepika.com
മൂലമറ്റം: അന്തർ സർവകലാശാല ചാവറ പ്രസംഗ മത്സരത്തിന്റെ ഭാഗമായി മൂലമറ്റം സെന്റ് ജോസഫ് കോളജിൽ നടന്ന പ്രാഥമികതല മത്സരത്തിൽ കെവിൻ ജോസഫ് (നിർമല കോളജ്, മുവാറ്റുപുഴ), കിരൺ ജോഷി (ന്യൂമാൻ കോളജ്, തൊടുപുഴ) സജിൻ കെ. ജോസഫ് (പാവനാത്മാ കോളജ്, മുരിക്കാശേരി) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്‌ഥാനങ്ങൾ കരസ്‌ഥമാക്കി.സമാപന സമ്മേളനത്തിൽ പ്രിൻസിപ്പൽ റവ.ഡോ. ജിൽസൺ ജോൺ സമ്മാനങ്ങൾ വിതരണം ചെയ്തു. കോളജ് ബർസാർ ഫാ. ജോബിൻ തയ്യിൽ, കോ–ഓർഡിനേറ്റർ ഡോ. ജോഷി വർഗീസ്, കുരുവിള ജേക്കബ് എന്നിവർ പ്രസംഗിച്ചു.ഡോ. ജോസഫ് ജോർജ്, പ്രഫ. ജോസ് ജെയിംസ്, ഡീന പോൾ, ഐവി തോമസ് എന്നിവർ നേതൃത്വം നൽകി.