ഗ്രാമവികസന പദ്ധതി ഉദ്ഘാടനം

11:38 PM Feb 14, 2017 | Deepika.com
ഇടവെട്ടി: പ്രണവം ലൈബ്രറിയുടെ നേതൃത്വത്തിൽ നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ ഇടവെട്ടി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ യുവ ആദർശ് ഗ്രാമവികസനപദ്ധതിയുടെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിന് നടക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോൺ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ് അധ്യക്ഷത വഹിക്കും. ബ്ലോക്ക് പ്രസിഡന്റ് ജിമ്മി പോൾ മുഖ്യപ്രഭാഷണം നടത്തും. നെഹ്റുയുവകേന്ദ്ര കോ–ഓർഡിനേറ്റർ കെ. ഹരിലാൽ പദ്ധതി വിശദീകരിക്കും. ത്രിതല പഞ്ചായത്തംഗങ്ങൾ പ്രസംഗിക്കും.