ക്വിസ് മത്സര വിജയികൾ

11:37 PM Feb 14, 2017 | Deepika.com
മങ്കൊമ്പ്: ചമ്പക്കുളം എസ്എച്ച്യുപി സ്കൂളിൽ എൽപി സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച വിജ്‌ഞാന വിനോദ ക്വിസ് മത്സരത്തിൽ വൈശ്യംഭാഗം ഗവ. എൽപി സ്കൂളിലെ ജെ. അഭിഷേക്, അലീന പീറ്റർ എന്നിവർ വിജയികളായി. തായങ്കരി സെന്റ് ആന്റണീസ് എൽപി സ്കൂളിലെ ജി.പി. അവനീഷ്കുമാർ, ആൽവിൻ പി. ബ്ലസി എന്നിവർ രണ്ടാംസ്‌ഥാനവും, ചമ്പക്കുളം സെന്റ് മേരീസ് എൽപി സ്കൂളിലെ സിജോ എസ്. വർഗീസ്, അദ്വൈത് സന്തോഷ്കുമാർ എന്നിവരുടെ ടീം മൂന്നാംസ്‌ഥാനവും നേടി.