സാഹിത്യ ചർച്ച

11:37 PM Feb 14, 2017 | Deepika.com
മങ്കൊമ്പ്: കാവാലം ദേശീയ വായനശാലയുടെ ആഭിമുഖ്യത്തിൽ 26നു സാഹിത്യ ചർച്ച സംഘടിപ്പിക്കുന്നു. വായനശാല ഹാളിൽ നടക്കുന്ന ചർച്ച കുട്ടനാട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ജി. മോഹനൻപിള്ള ഉദ്ഘാടനം ചെയ്യും. പി.ടി. ജോസഫ് തായങ്കരി മോഡറേറ്ററാകുന്ന ചർച്ചയ്ക്കു കെ. ഗോപകുമാർ നേതൃത്വം നൽകും.