ജന്മദിനം ആഘോഷിച്ചു

11:37 PM Feb 14, 2017 | Deepika.com
ചേർത്തല: ചെറുപുഷ്പ സഭാ സ്‌ഥാപകനും ചേർത്തല കിഴക്കുംമുറി സെന്റ് തോമസ് ദേവാലയത്തിന്റെ കാരണഭൂതനുമായ ഫാ. ബസീലിയൂസ് സിഎസ്ടി യുടെ 126–ാം ജന്മദിനം ഇടവകസമൂഹം ആഘോഷിച്ചു. ജന്മദിനത്തോടനുബന്ധിച്ചു നടന്ന സമൂഹബലിക്ക് ഫാ. ബ്രൂണോ സിഎസ്ടി മുഖ്യകാർമികത്വം വഹിച്ചു. പാണാട്ട് വല്ല്യച്ചൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ചികിത്സാ സഹായനിധി സുപ്പീരിയർ ജനറൽ ഫാ. ഫ്രാൻസിസ് കിളിവള്ളിക്കൽ സിഎസ്ടി വിതരണം ചെയ്തു. വികാരി ഫാ.ബിനോയി ആലപ്പാട്ട് സിഎംഎഫ് ചടങ്ങുകൾക്ക് നേതൃത്വം നല്കി.