പന്ത്രണ്ടുകാരനെ ആക്രമിക്കാനുള്ള പിതാവിന്റെ ശ്രമം നാട്ടുകാർ തടഞ്ഞു

11:37 PM Feb 14, 2017 | Deepika.com
തുറവൂർ: പന്ത്രണ്ടുകാരനെ ആക്രമിക്കാൻ ശ്രമിച്ച പിതാവിനെ നാട്ടുകാർ തടഞ്ഞു പോലീസിനു കൈമാറി. ഇന്നലെ വൈകുന്നേരം നാലോടെ തുറവൂർ കവലയിലായിരുന്നു സംഭവം. വളമംഗലം വടക്ക് സ്വദേശിയുടെ ആദ്യ ഭാര്യയിലുള്ള കുട്ടിയെയാണ് മർദിക്കാനും വാഹനങ്ങളുടെ മുന്നിലേക്ക് തള്ളിയിടുവാനും ശ്രമിച്ചത്. കുട്ടി കരഞ്ഞതിനെ തുടർന്നു തുറവുർ കവലയിലെ ടാക്സി െരഡെവർമാർ ഇയാളെ തടഞ്ഞുവയ്ക്കുകയും പോലീസിൽ അറിയിക്കുകയുമായിരുന്നു. സ്‌ഥലത്തെത്തിയ കുത്തിയതോട് പോലീസ് കുട്ടിയുടെ അച്ഛനേയും രണ്ടാനമ്മയേയും കുട്ടിയെയും സ്റ്റേഷനിലേക്കു കൊണ്ടു പോവുകയും താക്കീത് ചെയ്ത് വിടുകയും ചെയ്തു. മുമ്പും പലതവണ ഇയാൾ കുട്ടിയെ മർദിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്തതായി ആരോപണമുണ്ട്.