കെഇആർ ഭേദഗതി പൻവലിക്കണമെന്ന്

11:37 PM Feb 14, 2017 | Deepika.com
ആലപ്പുഴ: ഭരണഘടന ഉറപ്പു നൽകുന്ന ന്യൂനപക്ഷാവകാശങ്ങൾ ലംഘിച്ചു വിദ്യാഭ്യാസ വകുപ്പു നടപ്പിലാക്കിയ കെഇആർ ഭേദഗതി പിൻവലിക്കണമെന്ന് ആലപ്പുഴ രൂപതാ ടീച്ചേഴ്സ് ഗിൽഡ് ആവശ്യപ്പെട്ടു. ന്യൂനപക്ഷ എയ്ഡഡ് മാനേജുമെന്റുകളുടെ നിയമന അധികാരത്തിലുള്ള കടന്നുകയറ്റം അംഗീകരിക്കാനാവില്ലെന്നു കോർപറേറ്റ് മാനേജർ ഫാ. രാജുകളത്തിൽ പ്രസ്താവിച്ചു.

ടിച്ചേഴ്സ് ഗിൽഡ് സംഘടിപ്പിച്ച കെഇആർ ഭേദഗതി പ്രതിഷേധ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധ്യാപക നിയമനങ്ങൾക്കു അംഗീകാരം നല്കുക, ബ്രോക്കൺ സർവീസ് പെൻഷനു കണക്കിലെടുക്കുക, എല്ലാ വർഷവും തസ്തിക നിർണയം നടത്തുക, ഹയർ സെക്കൻഡറിയിൽ കൂടുതൽ തസ്തികകളും കോഴ്സുകളും അനുവദിക്കുക, എയ്ഡഡ് മാനേജ്മെന്റുകളുമായി ചർച്ചയ്ക്കു തയാറാകുക എന്നീ ആവശ്യങ്ങളും കൺവൻഷൻ മുന്നോട്ടുവച്ചു. രൂപത പ്രസിഡന്റ് ജോസ് ആന്റണി അധ്യക്ഷത വഹിച്ചു. കനോഷ്യൻ കോർപറേറ്റ് മാനേജർ സിസ്റ്റർ എലിസബത്ത് മുഖ്യപ്രഭാഷണം നടത്തി. പി.പി. റിനോൾഡ്, ആനിമോൾ, നിത തുടങ്ങിയവർ പ്രസംഗിച്ചു. ഔസേഫ് കൊടിയനാട് പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.