ജീവനക്കാരനെ മർദിച്ച സംഭവംനിരാഹാര സമരം ഇന്ന്്

11:37 PM Feb 14, 2017 | Deepika.com
മാവേലിക്കര: ചെറിയനാട് റെയിൽവേയിലെ എൻജിനിയറിംഗ് ജീവനക്കാരൻ രാജനെ അകാരണമായി മർദിക്കുകയും കള്ളക്കേസിൽ കുടുക്കുകയും ചെയ്ത സംഭവത്തിൽ അന്വേഷണം നടത്തി അച്ചടക്കനടപടി സ്വീകരിക്കുക, രാജനെതിരേയുള്ള അന്യായമായ സസ്പെൻഷൻ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂണിയൻ–സിഐടിയു നേതൃത്വത്തിൽ റെയിൽവേ എൻജിനിയറിംഗ് ജീവനക്കാർ ഇന്നു നിരാഹാരസമരം നടത്തും.