സെക്യൂരിറ്റി ജീവനക്കാരനെ വാഹന ഷോറൂമിൽ മരിച്ചനിലയിൽ കണ്ടെത്തി
10:49 PM Feb 14, 2017 | Deepika.com
മരട്: നെട്ടൂർ ഐഎൻടിയുസി ജംഗ്ഷനു സമീപത്തെ വാഹന വില്പന കേന്ദ്രത്തിൽ സുരക്ഷാ ജീവനക്കാരനെ മരിച്ചനിലയിൽ കണ്ടെത്തി. കുന്ദംകുളം അയ്യൻകുളങ്ങര ജോബി മകൻ അനീഷ് (40) ആണ് മരിച്ചത്. രാവിലെ എട്ടോടെ സ്ഥാപനത്തിൽ പകരം ഡ്യൂട്ടിക്കെത്തിയ ജീവനക്കാരനാണ് അനീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കെട്ടിടത്തിന് പിൻവശത്ത് പൈപ്പിനരികിൽ തറയിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സമീപത്ത് രക്തം തളം കെട്ടിക്കിടക്കുന്നുണ്ട്. തൊട്ടടുത്ത് ഒരു ബക്കറ്റും ഉണ്ടായിരുന്നു. ഇയാൾ മൂന്നു മാസമായി ഇവിടെ ജോലി നോക്കിവരികയാണ്. പനങ്ങാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി മേൽനടപടികൾ സ്വീകരിച്ചു.മാതാവ്: മോളു. ഭാര്യ: റീന. മകൾ: ആൽന.