രാവണീശ്വരം: ചാലിങ്കാൽ വളവിൽ കേളോത്തിനടുത്ത ഓട്ടോറിക്ഷയിൽ ലോറിയിടിച്ചു രാവണീശ്വരം സ്വദേശി മരിച്ചു. രാവണീശ്വരം മക്കാക്കോട്ട് സിപിഐ നേതാവ് എ. കുഞ്ഞിക്കേളു(69)വാണ് മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം ഏഴോടെ ചാലിങ്കാൽ കേളോത്ത് വളവിലാണു അപകടം. മടിക്കൈയിലെ മകളുടെ വീട്ടിൽ പോയി മടങ്ങി വരവേ അദ്ദേഹം സഞ്ചരിച്ച ഓട്ടോറിക്ഷയിൽ ലോറിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് മംഗളൂരു ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
രാവണീശ്വരത്തെ സിപിഐ നേതാവും ചിത്താരി ക്ഷീരോത്പാദക സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗവുമാണ്. ഭാര്യ കാർത്യായനി. മക്കൾ: ജിഷ, സുനിത(ചിത്താരി സർവീസ് സഹകരണ ബാങ്ക്),ശാലിനി, സുമിത. മരുമക്കൾ: സുകുമാരൻ (കാലിച്ചാംപൊതി), വിജയൻ (ഗൾഫ്), നാരായണൻ( മുള്ളേരിയ), അനീഷ് (തളിപ്പറന്പ്). സഹോദരങ്ങൾ: എ. കൃഷ്ണൻ (മുൻ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), എ. രാഘവൻ (ഗൾഫ്),എ.കമലാക്ഷി, എ. തന്പാൻ (സിവിൽ സപ്ലൈകോ, പെരിയ), എ.രാജൻ (ഗൾഫ്), എ.രുഗ്മിണി, എ.നളിനി, ഡോ.എ മുരളിധരൻ(യുഎസ്എ) പരേതനായ എ.മാധവൻ.
കേളോത്ത് വാഹനാപകടത്തിൽ രാവണീശ്വരം സ്വദേശി മരിച്ചു
10:42 PM Feb 14, 2017 | Deepika.com