പുൽപ്പള്ളി: മരം മുറിക്കുന്നതിനിടെ ശിഖരം തലയിൽ വീണ് വീട്ടമ്മ മരിച്ചു. പനമരം കീഞ്ഞുകടവ് പള്ളിപറന്പിൽ മുഹമ്മദിന്റെ ഭാര്യ മരിയം (55) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. പുൽപ്പള്ളി ആലത്തൂരിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ മരം മുറിക്കുന്നതിനിടെ മരത്തിന്റെ ശിഖരം തലയിൽ വീണാണ് അപകടം.
തുടർന്ന് മറ്റ് തൊഴിലാളികൾ പുൽപ്പള്ളിയിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുൽപ്പള്ളി പോലീസ് ഇൻക്വസ്റ്റ് നടത്തി. മേൽ നടപടികൾ സ്വീകരിച്ചു. മക്കൾ: സൗദ, ഷൗക്കത്ത്.
മരത്തിന്റെ ശിഖരം തലയിൽ വീണ് വീട്ടമ്മ മരിച്ചു
10:35 PM Feb 14, 2017 | Deepika.com