പിലിക്കോട്: കേരള കാർഷിക സർവകലാശാല പിലിക്കോട് ഉത്തരമേഖലാ പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രത്തിന്റേയും തിരുവനന്തപുരം ദൂരദർശന്റേയും സംയുക്താഭിമുഖ്യത്തിൽ കർഷകരുമായി മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. പരിപാടിയിൽ കണ്ണൂർ-കാസർഗോഡ് ജില്ലകളിലെ കർഷകരും കാർഷിക വിദഗ്ധരും സംവദിച്ചു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടി തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം പ്രോഗ്രാം മേധാവി കെ.ആർ.ബീന ഉദ്ഘാടനം ചെയ്തു.
പിലിക്കോട് കാർഷികകേന്ദ്രം ഡയറക്ടർ ഡോ.പി.ആർ.സുരേഷ് അധ്യക്ഷത വഹിച്ചു. ഡോ.എം.ഗോവിന്ദൻ, ഡോ.രഞ്ജൻ എസ്.കരിപ്പായി, കർഷക പ്രതിനിധി എ.ടി.ഭാരതി എന്നിവർ പ്രസംഗിച്ചു. നാടൻ ഇനങ്ങൾ നാടിന്റെ സന്പത്ത് എന്ന വിഷയത്തിൽ ഡോ:എം.നീമ,ഡോ:പി. ജയരാജ്, ഡോ:ടി. വനജ, ഡോ: കെ. അജിത് എന്നിവർ ക്ലാസുകളെടുത്തു. വരൾച്ചയുടെ വരും ദിനങ്ങൾ അതിജീവന മാർഗങ്ങൾ എന്ന വിഷയവും ചർച്ച ചെയ്തു.
പിലിക്കോട് കാർഷികകേന്ദ്രത്തിൽ കർഷകരുമായി മുഖാമുഖം
11:23 PM Feb 13, 2017 | Deepika.com