പാലാവയൽ: സെന്റ് ജോണ്‍സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ പാലാവയൽ സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച സെവൻസ് ഫുട്ബോൾ ടൂർണമെന്റ് വെള്ളരിക്കുണ്ട് സിഐ എം.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.
ക്ലബ് പ്രസിഡന്റ് സെബാസ്റ്റ്യൻ അന്പിളികുന്നേൽ അധ്യക്ഷത വഹിച്ചു. പാലാവയൽ സെന്റ് ജോണ്‍സ് പള്ളി വികാരി ഫാ. തോമസ് പട്ടാംകുളം അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ.ജോസഫ് കൊളുത്താപള്ളി, സണ്ണി ജോർജ്,ജോയി വണ്ടാനാനി, ജോജി തെരുവംകുന്നേൽ, മാത്യു താമരശേരിൽ, ബിജു മാപ്പിള പറന്പിൽ എന്നിവർ പ്രസംഗിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന മത്സരം 19 ന് സമാപിക്കും. ദിവസവും വൈകുന്നേരം അഞ്ചിന് കളി ആരംഭിക്കും.
പാലാവയലിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ആരംഭിച്ചു
11:23 PM Feb 13, 2017 | Deepika.com