വധശ്രമക്കേസിലെ പ്രതികളെ വെറുതേവിട്ടു
11:23 PM Feb 13, 2017 | Deepika.com
കാസർഗോഡ്: കാഞ്ഞങ്ങാട്ടെ ലേറ്റസ്റ്റ് പത്രാധിപർ അരവിന്ദൻ മാണിക്കോത്തിനെ ഓഫിസിനടുത്ത് വച്ച് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിലെ പ്രതികളെ അഡീ. ജില്ലാ സെഷൻസ് കോടതി(ഒന്ന്) വെറുതെവിട്ടു. ടി.കെ.മനോജ്, ഓടയിൽ സന്തോഷ്, മഠത്തിൽ സന്തോഷ്, ഓടയിൽ പ്രകാശ്, നീലേശ്വരം കമ്മാടം റസാഖ്, ടോണി, ബാബു എന്നിവരെയാണ് വിട്ടയച്ചത്. 2002 മെയ് രണ്ടിന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം.