തൃ​ക്ക​രി​പ്പൂ​രി​ൽ സം​സ്ഥാ​ന സെ​വ​ൻ​സ് ഫു​ട്ബോ​ൾ കി​ക്കോ​ഫ് ഇ​ന്ന്

11:22 PM Feb 13, 2017 | Deepika.com
തൃ​ക്ക​രി​പ്പൂ​ർ: പെ​ന്‍റ് ഇ​ന്‍റ​ർ​നാ​ഷണ​ലും ഹി​റ്റാ​ച്ചി തൃ​ക്ക​രി​പ്പൂ​രും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സം​സ്ഥാ​ന സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന് ഇ​ന്നു തൃ​ക്ക​രി​പ്പൂ​രി​ൽ തു​ട​ക്ക​മാ​കും. തൃ​ക്ക​രി​പ്പൂ​ർ ഗ​വ.​വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഫ്ള​ഡ്‌​ലി​റ്റ് മി​നി സ്റ്റേ​ഡി​യ​ത്തി​ൽ എം.​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി.​ബ​ഷീ​ർ, ഇ​ന്ത്യ​ൻ ഫു​ട്ബോ​ള​ർ​മാ​രാ​യ എം.​സു​രേ​ഷ്, എം.​മു​ഹ​മ്മ​ദ് റാ​ഫി തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ക്കും. കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ക്ല​ബു​ക​ളാ​യ ഫി​ഫ മ​ഞ്ചേ​രി, ടൗ​ണ്‍ ടീം ​അ​രീ​ക്കോ​ട്, സൂ​പ്പ​ർ സ്റ്റു​ഡി​യോ മ​ല​പ്പു​റം, ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ് കോ​ഴി​ക്കോ​ട്, പെ​ന്‍റ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഹി​റ്റാ​ച്ചി എ​ഫ്സി തൃ​ക്ക​രി​പ്പൂ​ർ, ഷൂ​ട്ടേ​ർ​സ് പ​ട​ന്ന, എം​ആ​ർ​സി എ​ഫ്സി എ​ടാ​ട്ടു​മ്മ​ൽ, മെ​ട്ട​മ്മ​ൽ ബ്ര​ദേ​ഴ്സ്, ഗ്രീ​ൻ ചാ​ല​ഞ്ചേ​ഴ്സ് മാ​വി​ലാ ക​ട​പ്പു​റം, നാ​ഷ​ണ​ൽ എ​ഫ്സി കോ​ട്ട​പ്പു​റം, ഗ്രീ​ൻ സ്റ്റാ​ർ കാ​ടങ്കോ​ട് തു​ട​ങ്ങി​യ 20 പ്ര​മു​ഖ ക്ല​ബു​ക​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ മാ​റ്റു​ര​യ്ക്കും. രാ​ത്രി എ​ട്ടി​നാ​ണ് മ​ത്സ​രം തു​ട​ങ്ങു​ന്ന​ത്.