മ​ണ​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന അ​ഞ്ചു ടോ​റ​സ് വ​ണ്ടി​ക​ൾ പി​ടി​കൂ​ടി; ഒ​രാ​ൾ അ​റ​സ്റ്റി​ൽ‌

11:22 PM Feb 13, 2017 | Deepika.com
കാ​സ​ർ​ഗോ​ഡ്: ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​യ്ക്കു വ​ൻ​തോ​തി​ൽ അ​ന​ധി​കൃ​ത മ​ണ​ൽ​ക​ട​ത്ത് തു​ട​രു​ന്നു. കാ​സ​ർ​ഗോ​ഡ് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ഞ്ചു ടോ​റ​സ് വ​ണ്ടി​ക​ൾ പി​ടി​കൂ​ടി. ഇ​തി​ൽ ഒ​രെ​ണ്ണം കൂ​ഡ്‌ലു​വി​നു സ​മീ​പം ഒ​ഴി​ഞ്ഞ പ​റ​ന്പി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു.
എ​രി​യാ​ലി​ൽ വ​ച്ച് ര​ണ്ടെ​ണ്ണ​വും ചൗ​ക്കി, ക​റ​ന്ത​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​ച്ച് ഓ​രോ ടോ​റ​സ് വ​ണ്ടി​ക​ളുമാണ് പി​ടി​കൂ​ടി​യ​ത്. കൊ​ല്ലം ചാ​ത്ത​ന്നൂ​ർ നെ​ടു​ങ്ങാ​ട് സ്വ​ദേ​ശി ബി.​രാ​ജേ​ന്ദ്ര​നെ(60)​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​റ്റു​ള്ള​വ​ർ പോ​ലി​സി​നെ ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് ദി​വ​സേ​ന 100 ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ളി​ലാ​ണ് അ​ന​ധി​കൃ​ത​മാ​യി മ​ണ​ൽ ക​ട​ത്തു​ന്ന​ത്.