രാജപുരം: ദേശീയ ബാലികാദിനാഘോഷത്തിന്റെ ഭാഗമായി രാജപുരം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരപ്പ ബ്ലോക്കുതല പ്രദർശനവും കാരവന് സ്വീകരണവും ബ്ലോക്ക് പ്രസിഡന്റ് പി.രാജൻ ഉദ്ഘാടനം ചെയ്തു.
കള്ളാർ പഞ്ചായത്തു പ്രസിഡന്റ് ത്രേസ്യാമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. ബളാൽ പഞ്ചായത്ത് പ്രസിഡന്റ് എം.രാധാമണി, കള്ളാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.നാരായണൻ, ടി.കെ.ചന്ദ്രമ്മ, പി.ജി.ദേവ്, മറിയാമ്മ ചാക്കോ, ഷാഹിദ സുലൈമാൻ, ലത അരവിന്ദൻ, എം.എം.സൈമണ്‍, ഫാ.ഷാജി വടക്കേതൊട്ടിയിൽ, സന്തോഷ് ജോസഫ് എന്നിവർ പ്രസംഗിച്ചു. ഡോ. ആൻ ഡാർലി വർഗീസ് സ്വാഗതവും ശിഖ മെർവിൻ നന്ദിയും പറഞ്ഞു.
കാഞ്ഞങ്ങാട്: ദേശീയ ബാലികാദിനാചരണത്തിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പിന്റേയും ഐസിഡിഎസിന്റേയും ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തു ഹാളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
സംസ്ഥാന സർക്കാരിന്റെ സഞ്ചരിക്കുന്ന ബസ്’കാരവനു' സ്വീകരണം നൽകി. ബസിൽ സ്ത്രീകളുടേയും ബാലികമാരുടേയും സുരക്ഷ, നിയമം എന്നതിനെക്കുറിച്ചുള്ള ദൃശ്യവും ചിത്രങ്ങളും പൊതുജനങ്ങൾക്കു വീക്ഷിക്കുന്നതിനു സൗകര്യമുണ്ടായിരുന്നു. പുല്ലൂർ-പെരിയ പഞ്ചായത്തു പ്രസിഡന്റ് ശാരദ എസ്.നായർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.കുഞ്ഞന്പു അധ്യക്ഷത വഹിച്ചു.
കുട്ടികളുടെ സുരക്ഷയും നിയമങ്ങളും എന്ന വിഷയത്തിൽ ബിന്ദു ക്ലാസെടുത്തു. ടി.എസ്.സുമ, പി.ഇന്ദിര, മുഹമ്മദലി, കരുണാകരൻ കുന്നത്ത്, ഇന്ദിര ബാലൻ, സൈനബ, സി.വി.ഗോവിന്ദൻ എന്നിവർ പ്രസംഗിച്ചു.
പ്രദർശനവും കാരവന് സ്വീകരണവും
11:22 PM Feb 13, 2017 | Deepika.com