ബദിയഡുക്ക: കർണാടകയിൽ നിന്നും കാറിൽ കടത്തുകയായിരുന്ന നാലു കെയ്സ് മദ്യവുമായി യുവാവിനെ എക്സൈസ് സ്പെഷൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു. കുന്പഡാജെയിലെ സുരേഷാ(37)ണ് അറസ്റ്റിലായത്. കാർ കസ്റ്റഡിയിലെടുത്തു.
നെട്ടണിഗെയിൽ വച്ചാണ് കാർ പിടികൂടിയത്. 750 മില്ലിയുടെ 24 കുപ്പിയും 180 മില്ലിയുടെ 956 പായ്ക്കറ്റ് മദ്യവുമായാണ് യുവാവ് പിടിയിലായത്. പ്രിവന്റീവ് ഓഫീസർ ശ്രീധയൻ വാഴക്കല്ലിന്റെ നേതൃത്വത്തിലാണു അറസ്റ്റ്.
അനധികൃതമായി കടത്തിയ മദ്യം പിടികൂടി
11:22 PM Feb 13, 2017 | Deepika.com