നാ​ലാ​മ​തു വീ​ടി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി

11:22 PM Feb 13, 2017 | Deepika.com
തൃ​ക്ക​രി​പ്പൂ​ർ: റോ​ട്ട​റി ക്ല​ബി​ന്‍റെ സ്വ​പ്നക്കൂ​ടാ​രം പ​ദ്ധ​തി​യി​ലെ നാ​ലാ​മ​തു വീ​ടി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി. സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യ​ത്തോ​ടെ വീ​ടു പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ റോ​ട്ട​റി​യു​ടെ ’സ്വ​പ്നക്കൂടാ​രം’ പ​ദ്ധ​തി​യി​യി​ൽ താലി​ച്ചാ​ല​ത്തെ പി.​കെ. ആ​യി​സു​മ്മ​യ്ക്കാ​ണു വീ​ട് പൂ​ർ​ത്തി​യാ​ക്കി കൈ​മാ​റി​യ​ത്.
ത​ലി​ച്ചാ​ല​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ റോ​ട്ട​റി ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ യു​എ​സ് പ്ര​തി​നി​ധി​യും ഹോ​സ്റ്റ​ണ്‍ മു​ൻ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​റു​മാ​യ സ​ണ്ണി ശ​ർ​മ താ​ക്കോ​ൽ കൈ​മാ​റി.
ദ​രി​ദ്ര​രാ​യ കു​ടും​ബ​ങ്ങ​ളെ ക​ണ്ടെ​ത്തി വീ​ടൊ​രു​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ആ​ദ്യ ഘ​ട്ട​ത്തി​ൽ അ​ർ​ഹ​രാ​യി ക​ണ്ടെ​ത്തി​യ ആ​റു നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്കാ​ണു വീ​ട് പൂ​ർ​ത്തി​യാ​ക്കി റോ​ട്ട​റി ക്ല​ബ് സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത കാ​ണി​ച്ച​ത്. ക്ലബ് പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്. അ​ബ്ദു​ൾ​ റ​ഹീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​ട്ട​റി ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ഡോ.​ജ​യ​പ്ര​കാ​ശ് ഉ​പാ​ധ്യാ​യ മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു.
അ​സി.​ഗ​വ​ർ​ണ​ർ ഡോ. ​പി.​കെ. ജ​യ​കൃ​ഷ്ണ​ൻ, മു​ൻ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ വി.​ജി.നാ​യ​നാ​ർ, പ​ദ്ധ​തി കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​കെ.​രാ​ജേ​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി കെ.​വി.ഗ​ണേ​ശ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം എം.​വി.അ​നി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.