നാട്ടുകാരുടെ കൂട്ടായ്മയിൽ ജൈവ പച്ചക്കറി വിളവെടുത്തു
11:22 PM Feb 13, 2017 | Deepika.com
കാഞ്ഞങ്ങാട്: നഗരസഭ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി നാലാം വാർഡ് അതിയാന്പൂർ പാർക്കോ ക്ലബ് കുടുംബശ്രീയുടേയും കുട്ടികളുടേയും യുവാക്കളുടേയും കൂട്ടായ്മയിൽ ഇറക്കിയ ജൈവ പച്ചക്കറിയുടെ വിളവെടുപ്പ് അതിയാന്പൂർ പാടത്ത് നടന്നു. വെണ്ട, വഴുതിന, ചീര, പയർ, പറങ്കി, കുന്പളം തുടങ്ങി വിവിധ പച്ചക്കറികളുടെ വിളവെടുപ്പ് നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.ഉണ്ണിക്കൃഷ്ണൻ നിർവഹിച്ചു. എഡിഎസ് പ്രസിഡന്റ് ടി.വൽസല, വേണുരാജ് കോടോത്ത്, പ്രജീഷ്, പി.ഗംഗാധരൻ, കെ.ഇന്ദിര, സാലു എന്നിവർ പ്രസംഗിച്ചു.