ബേക്കൽ: മൗവ്വൽ രിഫാഇയ്യ ജുമുഅത്ത് പള്ളിയിൽ രിഫാഈ റാത്തീബും മതപ്രഭാഷണ പരന്പരയും ഇന്നു മുതൽ 19 വരെ നടക്കും. വൈകുന്നേരം ഏഴിനു ജമാഅത്ത് പ്രസിഡന്റ് കെ.എം.മൊയ്തീൻകുഞ്ഞി ഹാജിയുടെ അധ്യക്ഷതയിൽ ഖത്തീബ് മൂസാ സഖാഫി പള്ളങ്കോട് ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹുസൈൻ സഖാഫി പ്രാർഥന നിർവഹിക്കും. അബ്ദുൽ അസീസ് അശ്രഫി പാണത്തൂർ മുഖ്യപ്രഭാഷണം നടത്തും.
15ന് ഹംസ മിസ്ബാഹി ഓട്ടപ്പടവും 16ന് റാഫി അഹ്സനി കാന്തപുരവും പ്രഭാഷണം നടത്തും. 17ന് അഷറഫ് പാലപ്പെട്ടിയും സംഘവും കഥാപ്രസംഗം അവതരിപ്പിക്കും.
18ന് വൈകുന്നേരം ഏഴിനു നസ്വീഹത്തിനും കൂട്ടുപ്രാർഥനയ്ക്കും ഫഖ്റുദീൻ അൽഹദ്ദാദ് തങ്ങൾ നേതൃത്വം നൽകും. 19ന് ഉച്ചയ്ക്ക് രണ്ടിനു രിഫാഈ റാത്തീബും വൈകുന്നേരം 4.30ന് അന്നദാനവുമുണ്ടാകും.
മൗവ്വൽ റാത്തീബ് നേർച്ച ഇന്നു തുടങ്ങും
11:22 PM Feb 13, 2017 | Deepika.com