പെരുന്പടവ്: വെള്ളരിയാനം ഹോളിക്രോസ് ദേവാലയത്തിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും സംയുക്ത തിരുനാൾ ആഘോഷവും വിശുദ്ധ ഗീവർഗീസ് സഹദായുടെ നൊവേനയും 17 മുതൽ 26 വരെ നടക്കും. 17ന് ഉച്ചകഴിഞ്ഞ് മൂന്നിന് ദിവ്യകാരുണ്യ ആരാധന, നാലിന് കൊടിയേറ്റ്. തിരുസ്വരൂപ പ്രതിഷ്ഠ ഇടവക വികാരി ഫാ. മാത്യു മുല്ലപ്പള്ളിലിന്റെ കാർമികത്വത്തിൽ നടക്കും. 4.15ന് വിശുദ്ധ കുർബാന, വചനസന്ദേശം, നൊവേന-ഫാ. ജോർജ് ചിറയിൽ.
18 മുതൽ 24 വരെ ഉച്ചകഴിഞ്ഞ് മൂന്നിന് ദിവ്യകാരുണ്യ ആരാധന, വൈകുന്നേരം നാലിന് വിശുദ്ധ കുർബാന, വചനസന്ദേശം, നൊവേന എന്നിവയ്ക്ക് ഫാ. ജോസഫ് പുതിയാകുന്നേൽ, ഫാ. ജോസഫ് പൊട്ടനാനിയിൽ, ഫാ. ഷോബി കോണത്ത്, ഫാ. ജോൺസൺ വേങ്ങപ്പറന്പിൽ, ഫാ. പോൾ പുലിമലയിൽ, ഫാ. ജോസഫ് റാത്തപ്പള്ളിൽ, ഫാ. ജോസ് കളരിക്കൽ എന്നിവർ കാർമികത്വം വഹിക്കും.
25ന് ഉച്ചകഴിഞ്ഞ് മൂന്നിന് ദിവ്യകാരുണ്യ ആരാധന, വൈകുന്നേരം നാലിന് പുതുതായി നിർമിക്കുന്ന ദേവാലയത്തിന്റെ കട്ടിലവയ്പ്പ്. 4.30ന് ആഘോഷമായ വിശുദ്ധ കുർബാന, നൊവേന എന്നിവയ്ക്ക് തലശേരി അതിരൂപത വികാരി ജനറാൾ മോൺ. അലക്സ് താരാമംഗലം കാർമികത്വം വഹിക്കും. 6.30ന് പ്രദക്ഷിണം, ലദീഞ്ഞ്, വചനപ്രഘോഷണം എന്നിവയ്ക്ക് ഫാ. ജോസഫ് കാക്കമറ്റത്തിൽ കാർമികത്വം വഹിക്കും. രാത്രി എട്ടിനു സ്നേഹവിരുന്ന്, ശിങ്കാരിമേളം, ഫയർബാൻഡ്, ചെണ്ടമേളം. 8.30ന് മെഗാഷോ.
സമാപനദിനമായ 26ന് രാവിലെ എട്ടിന് ആഘോഷമായ വിശുദ്ധ കുർബാന, വചനസന്ദേശം എന്നിവയ്ക്ക് ചെന്പേരി വിമൽജ്യോതി എൻജിനിയറിംഗ് കോളജ് ചെയർമാൻ റവ. ഡോ. തോമസ് മേൽവെട്ടം കാർമികത്വം വഹിക്കും. 10ന് ലദീഞ്ഞ്, പ്രദക്ഷിണം, സമാപനാശീർവാദം, 10.30ന് നേർച്ചഭക്ഷണം, വാഹന വെഞ്ചരിപ്പ്.
വെള്ളരിയാനം ഹോളിക്രോസ് ദേവാലയ തിരുനാൾ 17 മുതൽ
11:15 PM Feb 13, 2017 | Deepika.com