പയ്യാവൂർ: ഊട്ടുമഹോത്സവത്തോടനുബന്ധിച്ചു താഴത്തന്പലത്തിൽ തിടന്പുനൃത്തവും ശ്രീഭൂതബലിയും നടന്നു. ഊട്ടുത്സവത്തോടനുബന്ധിച്ച് പതിമൂന്നു ദിവസവും അന്നദാനം നടത്തും. ഇതിന്റെ ഉദ്ഘാടനം ദേവസ്വം ചെയർമാൻ കെ.പി. ഗംഗാധരൻ നിർവഹിച്ചു. കെ. സുരേഷ്കുമാർ, പി. സുന്ദരൻ, കെ.വി. രഘു, ഗോവിന്ദൻ മഞ്ഞേരി, രാജൻ വായോറ, ഹരിദാസ് അത്തിലാട്ട്, ടി.കെ. കുഞ്ഞിരാമൻ, മാതൃസമിതി ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.
രാത്രി പയ്യാവൂർ ശിവക്ഷേത്രം മാതൃസമിതിയുടെയും വാസവപുരം മഹാവിഷ്ണുക്ഷേത്രം മാതൃസമിതിയുടെയും നൃത്തനൃത്ത്യങ്ങൾ അരങ്ങേറി.
ഊട്ടുമഹോത്സവത്തിൽ തിടന്പുനൃത്തം
11:15 PM Feb 13, 2017 | Deepika.com