മേരിഗിരി ദേവാലയ തിരുനാൾ 16ന് തുടങ്ങും
11:14 PM Feb 13, 2017 | Deepika.com
തേർത്തല്ലി: മേരിഗിരി ലിറ്റിൽ ഫ്ളവർ ദേവാലയത്തിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ആഘോഷം 16 മുതൽ 19 വരെ നടക്കും. 16ന് വൈകുന്നേരം 4.30ന് വികാരി ഫാ.ജോസഫ് കളരിക്കൽ കൊടിയേറ്റും.തുടർന്ന് വിശുദ്ധ കുർബാന, വചനസന്ദേശം, നൊവേന- ഫാ.സണ്ണി കൊല്ലാർതോട്ടത്തിൽ. 17ന് വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, സന്ദേശം, നൊവേന-ഫാ.തോമസ് വാളിപ്ലാക്കൽ. 18ന് വിശുദ്ധ കുർബാന, നൊവേന-ഫാ. ജോൺസൺ വേങ്ങപ്പറന്പിൽ. തുടർന്ന് എരുവാട്ടി കപ്പേളയിലേക്ക് പ്രദക്ഷിണം. തിരുനാൾ സന്ദേശം-ഫാ.ജോസഫ് കാക്കരമറ്റത്തിൽ. 19ന് രാവിലെ 10.30ന് തിരുനാൾ കുർബാന, സന്ദേശം-ഫാ.ആന്റണി ആനക്കല്ലിൽ, പ്രദക്ഷിണം, സമാപനാശീർവാദം.