കണ്ണൂർ: ഖാദി മേഖല നവീകരിച്ച് സംരക്ഷിക്കുക, തൊഴിൽ, കൂലി സുരക്ഷിതത്വം ഉറപ്പാക്കുക, ക്ഷേമനിധി കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഖാദി വർക്കേഴ്സ് യൂണിയൻ (സിഐടിയു) കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. സി. കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ഒ. കാർത്ത്യയാനി അധ്യക്ഷത വഹിച്ചു. കെ.വി. രാധാകൃഷ്ണൻ പ്രസംഗിച്ചു.
ഖാദി തൊഴിലാളികൾ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി
11:14 PM Feb 13, 2017 | Deepika.com