പൈ​നാ​പ്പി​ൾ​തോ​ട്ട​ത്തി​ന് തീ​പി​ടി​ച്ചു

11:04 PM Feb 13, 2017 | Deepika.com
പെ​രു​ന്പാ​വൂ​ർ: ചേ​ല​ക്കു​ളം കാ​വു​ങ്ക​ൽ പ​റ​ന്പി​ൽ പൈ​നാ​പ്പി​ൾ തോ​ട്ട​ത്തി​ന് തീ​പി​ടി​ച്ചു. കു​ഴി​വേ​ലി​പ​ടി മ​രോ​ട്ടി​ക്ക​ൽ അ​ബ്ദു​ൾ അ​സീ​സി​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ര​ണ്ട് ഏ​ക്ക​ർ തോ​ട്ട​മാ​ണ് ക​ത്തി ന​ശി​ച്ച​ത്. സ​മീ​പ​ത്ത് വീ​ടു​ക​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സ​മു​ചി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ലം തീ​യ​ണ​ച്ചു. പ​ട്ടി​മ​റ്റം ഫ​യ​ർ​ഫോ​ഴ്സ് സ്റ്റേ​ഷ​ൻ അ​ടു​ത്തു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും സ​മീ​പ​ത്ത് മ​റ്റൊ​രു തീ​പി​ടു​ത്തം ന​ട​ന്ന​തി​നാ​ൽ അ​വ​ർ അ​വി​ടെ​യു​ണ്ടാ​യി​രു​ന്നി​ല്ല തു​ട​ർ​ന്ന് പെ​രു​ന്പാ​വൂ​ർ ഫ​യ​ർ ഫോ​ഴ്സ് യൂ​ണി​റ്റെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. പെ​രു​ന്പാ​വൂ​ർ അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ​ൻ. എ​ച്ച്. അ​സൈ​നാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ലീ​ഡിം​ഗ് ഫ​യ​ർ​മാ​ൻ പി.​കെ. സ​ന്തോ​ഷ്, കെ.​ആ​ർ. അ​നീ​ഷ്, എ​സ്.​വി. ശ്രീ​ക്കു​ട്ട​ൻ, വി.​ആ​ർ. ഗോ​പ​കു​മാ​ർ, സാ​ബു തോ​മ​സ്, സി.​എ​സ്. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തീ​യ​ണ​ച്ച​ത്.