കൊ​ടു​വേ​ലി​ത്തു​റ ശു​ചീ​ക​രിച്ച് സംരക്ഷിക്കും

11:04 PM Feb 13, 2017 | Deepika.com
പെ​രു​ന്പാ​വൂ​ർ: പ​രാ​തി​ക​ളു​ടെ പ്ര​ള​യ​ത്തി​നൊ​ടു​വി​ൽ ഒ​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​തി​ർ​ത്തി​യി​ലെ കൊ​ടു​വേ​ലി​ത്തു​റ ശു​ചീ​ക​രി​ച്ച് സം​ര​ക്ഷി​ക്കാ​ൻ തീ​രു​മാ​ന​മാ​യി. സ്വ​കാ​ര്യ ക​ന്പ​നി​ക​ളു​ടെ മാ​ലി​ന്യനിക്ഷേ പവും തോ​ടി​ന്‍റെ വ​ശ​ങ്ങ​ളി​ലെ കൈ​യേ​റ്റ​വും മൂ​ലം തോ​ട്ടു​വ മു​ത​ൽ വ​ല്ലം വ​രെ​യു​ള്ള കൊ​ടു​വേ​ലി​ത്തു​റ​യാ​ണ് നാ​ശ​മാ​യ​ത്. ഒ​രേ ദി​ശ​യി​ൽ ക​ണ്ണി ചേ​ർ​ന്നൊ​ഴു​കു​ന്ന നാ​ലു തു​റ​ക​ൾ ചേ​ർ​ന്നാണ് 16.5 ഏ​ക്ക​റി​ൽ കൊ​ടു​വേ​ലി​ത്തു​റ രൂപം കൊണ്ടിരിക്കുന്നത്. താ​ലൂ​ക്ക് സ​ർ​വേ​യ​റെ കൊ​ണ്ട് തുറ അ​ള​ന്ന് തി​രി​ച്ച് സം​ര​ക്ഷി​ക്കാ​നാ​ണ് തീ​രു​മാ​നം.
വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ​യെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ജൂ​ണി​ൽ ഡെ​പ്യൂ​ട്ടി ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് തു​റ​യു​ടെ സം​ര​ക്ഷ​ണ പ്ര​ശ്ന​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി തീ​രു​മാ​നി​ച്ചെ​ങ്കി​ലും സ​ർ​വേ നി​ർ​ണ​യം ന​ടന്നി​ല്ല.
തു​ട​ർ​ന്നാ​ണ് സം​സ്ഥാ​ന ഗ​വ​ർ​ണ​റു​ടെ പ്ര​ത്യേ​ക ഉ​ത്ത​ര​വ് പ്ര​കാ​രം സം​ര​ക്ഷ​ണ സ​മി​തി രൂ​പീ​ക​രി​ച്ച് അ​തി​ർ​ത്തി നി​ർ​ണ​യ സ​ർ​വേ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. കൂ​ടാ​തെ വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ൾ​പ്പെ​ടു​ത്തു​ക​യും ഒ​രു സ്പെ​ഷ​ൽ ടീ​മി​നെ ഉ​ൾ​പ്പെ​ടു​ത്തി സ​ർ​വേ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​നും തീ​രു​മാ​നി​ച്ചു.
അ​തി​ർ​ത്തി വേ​ർ​തി​രി​ക്കാ​ൻ കോ​ണ്‍​ക്രീ​റ്റ് തൂ​ണു​ക​ൾ ഉ​റ​പ്പി​ക്കു​ന്ന​തു​ൾ​പ്പ​ടെ​യു​ള​ള ചെ​ല​വു​ക​ൾ​ക്ക് പ്ര​ത്യേ​ക ഫ​ണ്ട് ആ​വ​ശ്യ​മാ​ണെ​ന്നും സ​മി​തി വി​ല​യി​രു​ത്തി.
തു​റ സം​ര​ക്ഷ​ണ ന​ട​പ​ടി​ക​ളു​ടെ സ​മി​തി രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ൽ ഒ​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ വാ​ർ​ഡു​ക​ൾ പ്ര​തി​നി​ധീ​ക​രി​ച്ചു​ള്ള ക​മ്മി​റ്റി​യി​ൽ നി​ന്നും രാ​ജു ജോ​ണ്‍-​ക​ണ്‍​വീ​ന​ർ, സു​നി​ൽ കു​മാ​ർ മാ​ളി​യേ​ക്ക​ൽ-​ജോ. ക​ണ്‍​വീ​ന​ർ, മ​ണി വ​ട​ക്കേ​ട​ത്ത്-​ചെ​യ​ർ​മാ​ൻ, നി​ക്സ​ണ്‍ വ​ർ​ഗീ​സ് -വൈ​സ് ചെ​യ​ർ​മാ​ൻ, ടോ​മി ഇ​ഞ്ച​ക്ക​ൽ-​ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.