കാ​രു​ണ്യ​സ്പ​ർ​ശം പ​ദ്ധ​തി

11:04 PM Feb 13, 2017 | Deepika.com
കാ​ല​ടി: കാ​ല​ടി ഫാ​ർ​മേ​ഴ്സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​രു​ണ്യ​സ്പ​ർ​ശം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി മ​ര​ണ​പ്പെ​ട്ട​വ​ർ, മാ​ര​ക​രോ​ഗം ബാ​ധി​ച്ച​വ​ർ, കി​ട​പ്പു​രോ​ഗി​ക​ൾ എ​ന്നി​വ​ർ​ക്കു പ​ലി​ശ​യ​ള​വ് ന​ൽ​കും. ഇ​ള​വു​ക​ൾ 15 ന് ​രാ​വി​ലെ പ​ത്തു​മു​ത​ൽ ബാ​ങ്കി​ൽ ന​ട​ക്കു​ന്ന അ​ദാ​ല​ത്തി​ലാ​ണ് തീ​ർ​പ്പാ​ക്കി ന​ല്കു​ന്ന​തെ​ന്ന് പ്ര​സി​ഡ​ന്‍റ് എം.​കെ. കു​ഞ്ചു, എം.​ഡി. ഇ​ൻ​ചാ​ർ​ജ് ക​ല ജ​യ​മോ​ഹ​ന​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
കൂ​ടാ​തെ ന​വ​കേ​ര​ളീ​യം കു​ടി​ശി​ക നി​വാ​ര​ണം പ​ദ്ധ​തി​യി​ൽ ഡി​സം​ബ​ർ 31 വ​രെ കു​ടി​ശി​ക​യാ​യി​ട്ടു​ള്ള വാ​യ്പ​ക​ൾ​ക്കു പ്ര​ത്യേ​ക ഇ​ള​വു​ക​ൾ ന​ൽ​കും. മു​ഴു​വ​ൻ വാ​യ്പ തു​ക​യും അ​ട​യ്ക്കു​ന്ന​വ​ർ​ക്കു പ​ലി​ശ​യും പി​ഴ​പ​ലി​ശ​യും ഒ​ഴി​വാ​ക്കി ന​ൽ​കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ബോ​ർ​ഡം​ഗ​ങ്ങ​ളാ​യ എം.​ടി. വ​ർ​ഗീ​സ്, മാ​ത്യു​സ് കോ​ല​ഞ്ചേ​രി, ഡി. ​മാ​ങ്കാ​യി​ൽ, പി.​എ​ൻ.​അ​നി​ൽ​കു​മാ​ർ, ടി.​വി. ആ​ന്‍റു, എം.​ഇ. മ​ജീ​ദ്, വി.​കെ. കു​മാ​ര​ൻ ബേ​ബി പൗ​ലോ​സ്, വൃ​ന്ദ സ​ജി, ഷ​ലീ​ല ഗോ​പി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.