യുഡിഎഫ് മധ്യമേഖലാ ജാഥയ്ക്ക് നാളെ കോതമംഗലത്ത് സ്വീകരണം
11:02 PM Feb 13, 2017 | Deepika.com
കോതമംഗലം: കെപിസിസി ഉപാധ്യക്ഷൻ വി.ഡി. സതീശൻ നയിക്കുന്ന മധ്യമേഖലാ ജാഥയ്ക്ക് നാളെ വൈകുന്നേരം നാലിന് കോതമംഗലം ഗാന്ധി സ്ക്വയറിൽ സ്വീകരണം നൽകും. സമ്മേളനത്തിനു മുന്നോടിയായി യുഡിഎഫ് ഘടകകക്ഷികളുടെ റാലിയും നടക്കും. കോണ്ഗ്രസ് റാലി-കെഎസ്ആർടിസി കവല, മുസ്ലീംലീഗ് ജാഥ-മുനിസിപ്പൽ ഓഫീസ് പരിസരം, കേരള കോണ്ഗ്രസ് (ജേക്കബ്) ജാഥ-ബേസിൽ ജംഗ്ഷൻ, ജെഡിയു ജാഥ-ജവഹർ ജംഗ്ഷൻ, മറ്റു കക്ഷികളുടെ ജാഥ-ഹൈറേഞ്ച് കവല എന്നിവിടങ്ങളിൽ നിന്നാരംഭിച്ച് ഗാന്ധി സ്ക്വയറിൽ സമാപിക്കും.