എ​ൽ​ഡി​എ​ഫ് പ്ര​ചാ​ര​ണ ജാ​ഥ ആ​രം​ഭി​ച്ചു

11:02 PM Feb 13, 2017 | Deepika.com
മൂ​വാ​റ്റു​പു​ഴ: വെ​ട്ടി​ക്കു​റ​ച്ച റേ​ഷ​ൻ വി​ഹി​തം പു​ന​സ്ഥാ​പി​ക്കു​ക, കേ​ര​ള​ത്തി​ന്‍റെ പൊ​തു​വി​ത​ര​ണ സ​ന്പ്ര​ദാ​യം ത​ക​ർ​ക്കാ​നു​ള്ള കേ​ന്ദ്ര ഭ​ര​ണ​കൂ​ട നീ​ക്കം ചെ​റു​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് എ​ൽ​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 18 ന് ​രാ​ജ്ഭ​വ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും. മാ​ർ​ച്ചി​ന് മു​ന്നോ​ടി​യാ​യി എ​ൽ​ഡി​എ​ഫ് മൂ​വാ​റ്റു​പു​ഴ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ൻ എം​എ​ൽ​എ ബാ​ബു പോ​ൾ ക്യാ​പ്റ്റ​നാ​യും യു.​ആ​ർ.​ബാ​ബു വൈ​സ് ക്യാ​പ്റ്റ​നാ​യും കെ.​പി.​രാ​മ​ച​ന്ദ്ര​ൻ ഡ​യ​​റ​ക്ട​റാ​യും ന​യി​ക്കു​ന്ന പ്ര​ചാ​ര​ണ ജാ​ഥ പൈ​ങ്ങോ​ട്ടൂ​രി​ൽ ആ​രം​ഭി​ച്ചു. പൊ​തു​സ​മ്മേ​ള​നം സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ജോ​ണ്‍ ഫെ​ർ​ണാ​ണ്ട​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജാ​ഥാ ക്യാ​പ്റ്റ​ൻ ബാ​ബു പോ​ളി​നെ ഹാ​ര​മ​ണി​യി​ച്ച് അ​നി​ൽ കാ​ഞ്ഞി​ലി ജാ​ഥ​ ഉ​ദ്ഘാ​ട​നം ചെയ്തു. മേ​ജോ ജോ​ർ​ജ് അ​ധ്യ​ക്ഷ​നായി. ജാ​ഥ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് പോ​ത്താ​നി​ക്കാ​ട് നി​ന്നു പ​ര്യ​ട​നം ആ​രം​ഭി​ക്കും.