വിതുര: വിശ്വാസികളുടെ നിറ സാന്നിധ്യത്തിൽ നവീകരിച്ച വേളാങ്കണ്ണി നഗർ സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തിന്റെയും വേളാങ്കണ്ണി മാതാവിന്റെ കുരിശടിയുടെയും കൂദാശ നടന്നു.
കൂദാശ കർമങ്ങൾക്ക് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും തിരുവനന്തപുരം അതിരൂപതാ സഹായ മെത്രാൻ ഡോ. സാമുവൽ മാർ ഐറേനിയോസും നേതൃത്വം നൽകി. കൂദാശയ്ക്കു ശേഷം കർദിനാളിന്റെ മുഖ്യ കാർമികത്വത്തിൽ ആദ്യ കുർബാന സ്വീകരണം നടന്നു.
കൂദാശയ്ക്കു ശേഷം നടന്ന പൊതു ചടങ്ങിൽ കെ.എസ്. ശബരീനാഥൻ എംഎൽഎ, ഇടവക വികാരി ഫാ. ബോണി കെ. അലക്സ്, ആനിമേറ്റർ സിസ്റ്റർആൽഫിൻ, ട്രസ്റ്റി സജി ജേക്കബ് സെക്രട്ടറി ഷാജി കളക്കുടിയിൽ എന്നിവർ സംബന്ധിച്ചു.തിരുനാൾ ഇന്നു സമാപിക്കും.
വൈകിട്ടു അഞ്ചിനു ജപമാല,സന്ധ്യാ നമസ്കാരം, തുടർന്നു മുൻ വികാരി ഫാ. ഫിലിപ്പ് തരകൻ ആന്നിയിലിന്റെ കാർമികത്വത്തിൽ കുർബാന, 6.45 നു കൊടിയിറക്ക്,സമാപന ആശീർവാദം.
നവീകരിച്ച വേളാങ്കണ്ണി നഗർ സെന്റ് തോമസ് ദേവാലയവും കുരിശടിയും കൂദാശ ചെയ്തു
10:25 PM Feb 13, 2017 | Deepika.com